ഇത് കരിന്തണ്ടനല്ല, ‘തൊട്ടപ്പൻ’; വൈറലായി വിനായകന്റെ പുതിയ പോസ്റ്റർ
സംവിധായകന് ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന തൊട്ടപ്പന്റെ പോസ്റ്റര്‍ എത്തി. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന് വീണ്ടും നായകനാവുന്ന ചിത്രമാണ് തൊട്ടപ്പൻ. ലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്.പിഎസ് റഫീക്കാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തില്‍ നായിക പുതുമുഖതാരമായ പ്രിയംവദയാണ്.. മുഴുനീള നായക വേഷത്തില്‍ വിനായകന് ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന് എത്തുന്നത്. വിനായകന് പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററിന് ഗംഭീരസ്വീകരണമാണ് ലഭിക്കുന്നത്.
കമ്മട്ടിപ്പാടത്തിലൂടെ മലയാളികൾ ഏറ്റുപാടിയ തൊട്ട ‘പുഴു പുലികൾ പക്കി പരുന്തുകള്‍’ എന്ന ഗാനത്തിന് ശേഷം വിനായകന് ഒരുക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ടാകും. ചെറിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം അച്ഛൻ മകള്‍ ബന്ധത്തിന്റെ തീവ്രതയാണ് പറയുന്നത്. തൊട്ടപ്പന് മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്നേഹിച്ചതുമെല്ലാം ചിത്രത്തില്‍ അതേ വൈകാരികതയോടെ തന്നെ കാണാന്‍ സാധിക്കുമെന്ന് ഷാനവാസ് പറയുന്നു.
റോഷന് മാത്യു, ലാല്‍, മനോജ് കെ. ജയന്, ദിലീഷ് പോത്തന്, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.