സിനിമ സെറ്റിൽ ക്രിസ്തുമസ് ആഘോഷിച്ച് ടൊവിനോ; വൈറൽ വീഡിയോ കാണാം..

December 28, 2018

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥപറയുന്ന പുതിയ ചിത്രം ‘ഉയരെ’യുടെ സെറ്റിൽ ക്രിസ്തുമസ് ആഘോഷിച്ച് ടൊവിനോയും പാർവതിയും അണിയറപ്രവർത്തകരും. ക്രിസ്തുമസ് ആഘോഷത്തിന്റെ രസകരമായ വീഡിയോ ടൊവിനോ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതമാണ് പറയുന്നത്. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി വേഷമിടുന്നത്.

മലയാളത്തിലും ഹിന്ദിയിലും ലക്ഷ്മിയുടെ ജീവിതകഥ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നുണ്ട്. ഹിന്ദിയില്‍ ദീപിക പദുക്കോണാണ് ലക്ഷ്മി ആയി വേഷമിടുന്നത്. ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് മലയാളത്തില്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം ഹിന്ദിയില്‍ മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.