സന്യാസിയായി വിജയ് സേതുപതി; ‘സൈറാ നരസിംഹ റെഡ്‌ഡി’യിലെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ ..

December 12, 2018

തമിഴകത്തിന്റെ മക്കൾ സെൽവൻ സന്യാസിയുടെ രൂപത്തിലെത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് വിജയ് സേതുപതി സന്യാസിയുടെ വേഷത്തിലെത്തുന്നത്. ചിരഞ്ജീവി, അമിതാഭ് ബച്ചൻ, നയൻതാര തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പമാണ് വിജയ് സേതുപതി പുതിയ ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തിൽ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും ബിഗ്‌ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രായൽസീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്‌ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്.

സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, ജഗപതി  ബാബു, കിച്ചാ സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

 

View this post on Instagram

 

Latest pic from #SyeraaNarasimhareddy ✊?✊??? @konidelapro #RamCharan @upasanakaminenikonidela @sushmitakonidela

A post shared by Nagenddrra Somisetty (@nagendrababu57) on