സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി ഒരു കുട്ടിപ്പാട്ടുകാരി; വീഡിയോ കാണാം

December 2, 2018

പാട്ടുകാരെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. പ്രത്യേകിച്ച് കുട്ടികളുടെ പാട്ടുകള്‍. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു കുട്ടിപ്പാട്ടുകാരി.

അയല പൊരിച്ചതുണ്ട് കരിമീന്‍ വറുത്തതുണ്ട് എന്നു തുടങ്ങുന്ന ഗാനമാണ് ഈ കുട്ടിത്താരം ആലപിച്ചിരിക്കുന്നത്. പാട്ടിനൊപ്പം ഭാവാഭിനയത്തിലും കിടിലന്‍ പ്രകടനമാണ് ഈ കുട്ടിപ്പാട്ടുകാരി കാഴ്ചവെക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ കൊച്ചുകുട്ടിയുടെ പാട്ടിനു ലഭിക്കുന്നത്. എന്നാല്‍ കുട്ടി ആരാണെന്നോ എവിടെയുള്ളതാണെന്നോ ഉള്ള കാര്യങ്ങള്‍ക്ക് വ്യക്തതയില്ല.

നിരവധി പേരാണ് കുട്ടിത്താരത്തിന്റെ തകര്‍പ്പന്‍ പാട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. വേനലില്‍ പെരുമഴ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മധുവും ശ്രീവിദ്യയുമാണ് ഈ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. എല്‍ ആര്‍ ഈശ്വരിയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.