ആരാധകര്‍ക്കൊപ്പം ആവേശം ചോരാതെ ഇന്ത്യൻ നായകൻ; വീഡിയോ കാണാം..

December 31, 2018

ആരാധകര്‍ക്ക് ആവേശം പകർന്ന് ഇന്ത്യൻ നായകൻ വീരാട് കോഹ്ലി. ആസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ആവേശത്തിലാണ് കോഹ്‌ലിയും ഇന്ത്യന്‍ താരങ്ങളും ഒപ്പം ആരാധകരും. ഇന്ത്യന്‍ ടീമിനെ ഹോട്ടലിന് മുന്നില്‍ സ്വീകരിക്കാനെത്തിയ ‘ഭാരത് ആര്‍മി’ക്കൊപ്പമാണ് കോഹ്ലിയും താരങ്ങളും സന്തോഷം പങ്കുവെച്ചത്. ആരാധകർക്കൊപ്പം നൃത്തച്ചുവട് വയ്ക്കാനും മറന്നില്ല ഇന്ത്യൻ നായകൻ.

ആസ്‌ട്രേലിയയെ 137 റണ്‍സിന് തോല്‍പ്പിച്ചാണ് നാല് മത്സര ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തിയിരിക്കുന്നത്. ആദ്യമായാണ് ആസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ മുന്നിലെത്തുന്നത്.