ഇനി കാത്തിരിക്കേണ്ട, തലയുടെ ആ കൊലമാസ് ട്രെയ്‌ലർ എത്തി; വീഡിയോ കാണാം

December 30, 2018

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് അജിത് നായകനായി എത്തുന്ന വിശ്വാസം. ചിത്രം പൊങ്കലിന് എത്തുമ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലറിനായുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ ലോകം. ആരാധരുടെ ആവേശം ഒട്ടും ചോരാത്ത  കിടിലൻ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകരിപ്പോൾ.

ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ- അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും പുതിയ ചിത്രത്തിനായ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയൻ താരായാണ്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും അല്ലാതെയും അജിത് എത്തുന്നുണ്ട്.

Read also: ആരാധക ഹൃദയങ്ങൾ കീഴടക്കി ‘വിശ്വാസ’ത്തിലെ പുതിയ ഗാനം..

അതേസമയം ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് റെക്കോര്‍ഡ് വിലയ്ക്ക്  ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്..