9(നയണ്‍) ലെ ആ മനോഹര പ്രണയഗാനം ഇതാ

January 27, 2019

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘നയണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ ഡോക്ടര്‍ ഇനയത് ഖാന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അകലെ എന്നു തുടങ്ങുന്ന മനഹോര പ്രണയഗാനരംഗത്ത് പൃഥ്വിരാജും മംമ്താ മോഹന്‍ദാസും പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

സയന്‍സ് ഫിക്ഷന്‍ സ്വഭാവമുള്ള ചിത്രമാണ് നയണ്‍. സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷ്ണലും പൃത്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നയണിന്റെ നിര്‍മ്മാണം. പൃഥിരാജ് സ്വതന്ത്രമായി നിര്‍മ്മിക്കുന്ന ആദ്യ സിനിമയാണ് ‘നയണ്‍’. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ വൈകാരിക അടുപ്പമാണ് ചിത്രത്തിന്റെ പ്രമേയം.