’96’ ഇനി ’99’; ചിത്രത്തിൽ ഭാവനയ്‌ക്കൊപ്പം ഗണേഷ്, ഫസ്റ്റ് ലുക്ക് കാണാം…

January 31, 2019

തെന്നിന്ത്യ മുഴുവൻ നെഞ്ചേറ്റിയ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും ഒന്നിച്ചഭിനയിച്ച ’96’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കന്നഡയിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ’96’ ഇനി ’99’ ആകും. ചിത്രത്തിൽ തൃഷ വേഷമിട്ട ജാനുവായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഭാവനയാണ്. 96 ൽ വിജയ് സേതുപതി അവിസ്മരണീയമാക്കിയ വേഷം കൈകാര്യം ചെയ്യാൻ എത്തുന്നത് കന്നഡയിലെ ഗോൾഡൻ സ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്ന ഗണേഷാണ്.


ചിത്രീകരണം പൂർത്തിയായ 99 ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയിൽ സംവിധാനം ചെയ്യുന്നത്. പ്രീതവും ഗണേഷും ഒന്നിക്കുന്ന ചിത്രം ഒരു മികച്ച ചിത്രമായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഈ ചിത്രം ചെയ്യാൻ വളരെ താത്പര്യം ഉണ്ടെന്നും ഭാവന നേരത്തെ പറഞ്ഞിരുന്നു.

96 എന്ന സിനിമ കണ്ടിറങ്ങിയ ഒട്ടുമിക്ക ആളുകളെയും തങ്ങളുടെ ഭൂതകാലത്തിന്റെ മനോഹരമായ ഓർമ്മകളിലേക്ക് എത്തിച്ച ചിത്രം മലയാളവും തമിഴകവും ഒരുപോലെ നെഞ്ചേറ്റിയിരുന്നു.. ചിത്രം ഇനി കന്നഡയിൽ എത്തുമ്പോഴും സിനിമയുടെ ഭംഗി ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കപെടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.