ഇത് ആക്ഷന്‍ ഹീറോ യതീഷ് ചന്ദ്ര ഐപിഎസ്; കാക്കിക്കുള്ളിലെ കലാകാരനെന്ന് സോഷ്യല്‍ ലോകം

January 29, 2019

വിവാദങ്ങള്‍ക്കൊണ്ടും വീരകൃത്യങ്ങള്‍ക്കൊണ്ടും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിട്ടുണ്ട് ഐപിഎസ് ഉദ്യോഗസ്ഥനായ യതീഷ് ചന്ദ്ര. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍മീഡിയയില്‍ താരമാവുകയാണ് യതീഷ് ചന്ദ്ര. എന്നാല്‍ പോലീസ് യൂണിഫോമിലൊന്നും അല്ല ഇത്തവണ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നല്ല കസവുമുണ്ടുടുത്ത് ഷര്‍ട്ടും ധരിച്ച് മനോഹരമായ നൃത്തച്ചുവടുകള്‍വെയ്ക്കുന്ന യതീഷ് ചന്ദ്രയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. കര്‍ണാടകയിലെ പ്രമുഖ്യ വ്യവസായിയും യതീഷ് ചന്ദ്രയുടെ ബന്ധുവുമായ കെഎസ് പ്രസാദ് പണിക്കരുടെ മക്കളുടെ വിവാഹചടങ്ങിനെത്തിയപ്പോഴായിരുന്നു യതീഷ് ചന്ദ്രയുടെ തകര്‍പ്പന്‍ പ്രകടനം.

യതീഷ് ചന്ദ്ര ഐപിഎസിന്റെ കിടിലന്‍ ലുക്കും ഡാന്‍സുമെല്ലാം വീഡിയോയായി പ്രത്യക്ഷപ്പെട്ടതോടെ കാക്കിക്കുള്ളിലെ കലാകാരന്‍ എന്നാണ് സോഷ്യല്‍ മീഡിയ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് യതീഷ് ചന്ദ്ര ഐപിഎസിന്റെ പ്രകടനം.