ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കിൽ പടം ഹിറ്റാകുമെന്ന് കാളിദാസ്; പൊട്ടിച്ചിരിച്ച് മുഖം മറച്ച് ഐശ്വര്യ, വീഡിയോ കാണാം..

അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ ആരാധകരെ കയ്യിലെടുത്ത് കാളിദാസും ഐശ്വര്യയും അണിയറപ്രവർത്തകരും.. നായികയായി ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കില്‍ പിന്നെ പടം ഹിറ്റാണെന്നാണ് പറയുന്നതെന്നും അതുകൊണ്ട് അക്കാര്യത്തില്‍ പേടിയില്ലെന്നും കാളിദാസ് ജയറാം വേദിയിൽ പറഞ്ഞു. ഇതുകേട്ട് മുഖം മറച്ച് ഐശ്വര്യ ചിരിക്കുകയും ചെയ്തു. ഇരുവരെയും നിറഞ്ഞ കൈയടിയോടെയാണ് ആരാധകർ ഏറ്റെടുത്തത്.
ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം.
Read Also: പ്രണയം തുളുമ്പി ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലെ ആദ്യ ഗാനം..
‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്.