ഒടുവില്‍ ആ കുട്ടി ആരാധിക അജുവര്‍ഗീസിനെ കണ്‍നിറയെ കണ്ടു; വൈറലായി ഒരു കൂടിക്കാഴ്ചയുടെ വീഡിയോ

January 4, 2019

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് അജു വര്‍ഗീസ്. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ അജു വര്‍ഗീസിനെ ഒന്നു കാണണം എന്ന ആഗ്രഹവുമായി ഒരു കുട്ടിആരാധിക പ്രത്യക്ഷപ്പെട്ടിരുന്നു. ഷെയര്‍ ചാറ്റ് ആപ്പിലൂടെയാണ് അജു വര്‍ഗീസിനെ കാണണം എന്ന ആഗ്രഹം ഭദ്ര എന്ന കുട്ടിത്താരം പ്രകടിപ്പിച്ചത്. ‘ഇനി തിരുവനന്തപുരത്ത് വരുമ്പോള്‍ കാണാമെന്നും അജു വര്‍ഗീസ് വാക്കു നല്‍കി.

എന്നാല്‍ കാണാന്‍ വരാമെന്നു പറഞ്ഞ അജുവിനെ കാണാത്തതിനെതുടര്‍ന്ന് ഭദ്ര വീണ്ടും രംഗത്തെത്തി. ഇതേതുടര്‍ന്ന് ഷൂട്ടിങിനിടയില്‍ തന്നെ കാണാന്‍ അവസരമൊരുക്കുകയായിരുന്നു അജു. അജു വര്‍ഗീസ് തന്നെയാണ് ഈ മനോഹര കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതും.

ഭദ്രയും കുടുംബവും കാരവാനില്‍വെച്ചാണ് അജുവുമായി കൂടിക്കാഴ്ച നടത്തിയത്. വീഡിയോയിലൂടെ വാ തോരാതെ സംസാരിച്ച പെണ്‍കുട്ടി തന്റെ പ്രീയപ്പെട്ട താരത്തെ കണ്ടപ്പോള്‍ അമ്പരന്നുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. മനോഹരമായ ഈ സ്‌നേഹകൂടിക്കാഴ്ചയുടെ വീഡിയോ ഇതിനോടകംതന്നെ സോഷ്യല്‍മീഡിയയില്‍ തരംഗമായി.