പ്രണയം പറഞ്ഞ് സ്വാതിയും ജിത്തുവും; ‘അള്ള് രാമേന്ദ്ര’നിലെ പുതിയ ഗാനം കാണാം..
										
										
										
											January 8, 2019										
									
								
								മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്’. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. ‘ആരും കാണാതെ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒരല്പം കലിപ്പ് ലുക്കിലുള്ള കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറുമെല്ലാം നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിലാഹരിയാണ് സംവിധാനം. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ചാന്ദ്നി ശ്രീധരന്, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.






