അനു സിത്താര ഇനി ദിലീപിന്റെ നായിക; പുതിയ ചിത്രം ഉടൻ

January 29, 2019

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ നായികയാണ് അനു സിത്താര. ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരം പിന്നീട് കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് , ജയസൂര്യ, ഷറഫുദീൻ എന്നിവരുടെ നായികയായും മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പവും വെള്ളിത്തിരയിൽ തിളങ്ങി. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ ദിലീപിന്റെ നായികയായി അനു സിത്താര എത്തുന്നുവെന്നതാണ് പുതിയ വാർത്ത.

ദിലീപിനെ നായകനാക്കി കെ പി വ്യാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് അനു സിത്താര ദിലീപിനൊപ്പം വേഷമിടുന്നത്. ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രത്തിന് ശേഷം കെ പി വ്യാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ വർഷം മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ സിദ്ദിഖും മുഖ്യകഥാപാത്രമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.