‘ടേക്ക് ഓഫി’നും ‘ഉയരെ’യ്ക്കും ശേഷം ആസിഫ് അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു…

മലയാളികളുടെ പ്രിയപ്പെട്ട ആസിഫ് അലിയും പാർവതിയും വീണ്ടും ഒന്നിക്കുന്നു. സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിൽ ആസിഫിന്റെ നായികയായി പാർവതി തിരുവോത്ത് വേഷമിട്ടിരിന്നു. പാർവതി പ്രധാന കഥാപാത്രമായി വേഷമിടുന്ന പുതിയ ചിത്രം ‘ഉയരെ’ യിലും ആസിഫ് അലി എത്തുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ ഒരുങ്ങുന്നത്.
ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി വേഷമിടുന്നത്.
ടോവിനോ തോമസ്, ആസിഫ് അലി എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെയുടെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.