രാജഹംസത്തിലൂടെ വീണ്ടും പ്രേക്ഷകമനം കവര്‍ന്ന് സ്‌നേഹ

January 26, 2019

കുറഞ്ഞകാലയളവുകൊണ്ട് മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്കെല്ലാം ആരാധകരും ഏറെയാണ്.

ഓഡിയന്‍സ് ചോയ്‌സ് റൗണ്ടില്‍ രഞ്ചുവിന്റെ ക്ഷണം സ്വീകരിച്ചെത്തിയതാണ് സ്‌നേഹ. ആലാപനമാധുര്യംകൊണ്ട് സംഗീതപ്രേമികളെ വിസ്മയിപ്പിച്ച പാട്ടുകാരിയാണ് സ്‌നേഹ.

രഞ്ജുവിന്റെ ആവശ്യപ്രകാരം രാജഹംസമേ… എന്നു തുടങ്ങുന്ന ഗാനമാണ് ടോപ് സിംഗര്‍ വേദിയില്‍ സ്‌നേഹ ആലപിച്ചത്. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍.