‘ജലം അമൂല്യമാണ്, അത് പാഴാക്കരുത്’; സന്ദേശം പകർന്ന് ധർമ്മജന്റെ മകൾ, ഷോർട് ഫിലിം കാണാം..
January 20, 2019

സമൂഹമാധ്യമങ്ങളിൽ കൈയടിനേടുകയാണ് ‘ബലൂൺ’എന്ന ഹൃസ്വ ചിത്രം. ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്ന സന്ദേശം പങ്കുവെക്കുന്ന ചിത്രത്തിൽ നടനും ഗായകനുമായ ധര്മ്മജന് ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ബലൂണിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജ്യോതിഷ് താബോറാണ്. എഡിറ്റിംഗ് പ്രേം സായിയും ക്യാമറ ശ്രീജിത്ത് വിജയന്, അബി രാജിയുമാണ് നിർവഹിച്ചിരിക്കുന്നത്. നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരാണ് ബലൂണിലെ മറ്റ് താരങ്ങള്‍. ധര്മ്മജന് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.