പ്രേക്ഷകര്‍ കാത്തിരുന്ന ‘ചിന്ന മച്ചാ.. എന്ന പുള്ളെ…’എന്ന ഗാനത്തിന്റെ വീഡിയോ

January 31, 2019

അടുത്തിടെ ടിക് ടോക്കിലും ഡബ്‌സ്മാഷിലുമെല്ലാം ഏറെ ശ്രദ്ധ നേടിയതാണ് ചിന്ന മച്ചാ… എന്ന പുള്ളെ എന്നു തുടങ്ങുന്ന ഗാനം. ഗാനം ഏറ്റെടുത്ത പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് വീഡിയോയ്ക്കായി കാത്തിരുന്നത്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ചാര്‍ളി ചാപ്ലിന്‍ 2 എന്ന സിനിമയിലേതാണ് ഈ ഗാനം.

സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് ചിന്നാ മച്ചാ എന്നു തുടങ്ങുന്ന വീഡിയോ ഗാനവും. പ്രഭുദേവയും നിക്കി ഗല്‍റാണിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിനൊപ്പമുള്ള ഇരുവരുടെയും തകര്‍പ്പന്‍ ഡാന്‍സിനും ആരാധകര്‍ നിറഞ്ഞു കൈയടിക്കുകയാണ്.

സെന്തില്‍ ഗണേഷും രാജലക്ഷ്മിയും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. ശക്തിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ ചാര്‍ളി ചാപ്ലിന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ചാര്‍ളി ചാപ്ലിന്‍ 2.