വിദ്യാർത്ഥികളെ നൃത്തം പഠിപ്പിച്ച് പ്രിൻസിപ്പൽ; കൈയ്യടിച്ച് സോഷ്യൽ മീഡിയ..

January 30, 2019

പ്രിൻസിപ്പൽ എന്ന് കേട്ടാൽ വളരെ സീരിയസായിട്ടുള്ള തമാശകൾ പറയാത്ത അധികം ചിരിക്കാത്ത ഒരു മുഖമാണ് എല്ലാവരുടെയും മനസിൽ വരുന്നത്. എന്നാൽ ഈ ചിന്തകളെ മാറ്റി എഴുതുകയാണ് ചൈനയിലെ ഷാങ് പെൻഗഫി എന്ന പ്രിൻസിപ്പൽ.

കുട്ടികൾക്കൊപ്പം ഡാൻസ് ചെയ്യുന്ന ന്യൂജെനറേഷൻ പ്രിൻസിപ്പാളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. പഠനത്തിന്റെ ഇടവേളകളിലെല്ലാം കുട്ടികളെക്കൊണ്ട് നൃത്തം ചെയ്യിക്കുകയാണ് ഷാങ് പെൻഗഫി.

കമ്പ്യൂട്ടറുകൾക്കും മൊബൈൽഫോണുകൾക്കും മുന്നിൽ കുട്ടികൾ അധികം സമയം ചിലവഴിക്കുന്നത് ഒഴിവാക്കാനാണ് ഷാങ് പെൻഗഫി അവർക്കൊപ്പം പാട്ടും നൃത്തവുമൊക്കെയായി കൂടുതൽ സമയം ചിലവഴിക്കുന്നത്.