‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’; ആരാധക ഹൃദയങ്ങൾ കീഴടക്കാനൊരുങ്ങി ‘ഗാംബിനോസ്’, ക്യാരക്റ്റർ പോസ്റ്ററുകൾ കാണാം..

January 11, 2019

നവാഗതനായ ഗിരീഷ് പണിക്കർ മട്ടാട സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാംബിനോസ്. ഉടൻ തിയേറ്ററുകളിൽ എത്തുന്ന ചിത്രം മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ചൊരു ത്രില്ലർ സിനിമയ്ക്കായിരിക്കും സാക്ഷ്യം വഹിക്കുക. സ്വന്തം നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരമ്മയുടെയും മക്കളുടെയും കഥയാണ് ‘ഗാംബിനോസ്’ പറയുന്നത്. ചിത്രത്തിലെ താരങ്ങളുടെ ക്യാരക്റ്റർ പോസ്റ്ററുകൾ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിലെ ശ്രീജിത്ത് രവിയുടെയും, ജാസ്മിന്‍ ഹണിയുടെയും പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫാമിലി-ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് സക്കീര്‍ മഠത്തിലാണ്.

ഭരണകൂടത്തിനും പോലീസിനും നിരന്തരം ഭീഷണി ആയിരുന്ന കുടുംബത്തെക്കുറിച്ചുള്ള ചിത്രം നിർമ്മിക്കുന്നത് ഓസ്‌ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൽബൻ കൃഷ്ണയാണ്.

‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് വിഷ്ണു വിനയനാണ്. ചിത്രത്തിൽ വിഷ്ണുവിന്റെ നായികയായി വേഷമിടുന്നത് നീരജയാണ്. ചിത്രത്തിൽ ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും വേഷമിടുന്നുണ്ട്. സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന  കഥാപാത്രങ്ങളായെത്തുന്നുണ്ട്.