റിലീസിനൊരുങ്ങി ‘ഗാംബിനോസ്’; ആകാംഷയോടെ ആരാധകർ…

January 28, 2019

മലയാളി പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന തില്ലർ ചിത്രമാണ് ഗാംബിനോസ്. ഗിരീഷ് മാട്ടട ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 8 ന് തിയേറ്ററുകളിൽ എത്തും. വിഷ്ണു വിനയൻ നായകനായി എത്തുന്ന ചിത്രത്തിൽ രാധിക ശരത്കുമാര്‍, നീരജ, സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍  എന്നിവരാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്.

ആക്ഷന്‍ രംഗങ്ങളും സസ്‌പെന്‍സും പ്രണയവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഒരു അധോലോക കുടുംബത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് രാധിക ശരത്കുമാര്‍ അവതരിപ്പിക്കുന്നത്.

അമേരിക്കയില്‍ താമസമാക്കിയ ഒരു ഇറ്റാലിയന്‍ കുടുംബമാണ് ഗാംബിനോസ്… ഈ ഭീകര കുടുംബത്തെ അമേരിക്കയിലെ പോലീസ് പോലും ഭയപ്പെട്ടിരുന്നു. ഈ കുടുംബത്തിന്റെ കഥ പറയുന്ന ‘ദി ഗാംബിനോസ്’ എന്ന ചിത്രത്തിന്റെ പ്രമേയം. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. അണിയറയിൽ പണി പൂർത്തിയായ ഗാംബിനോസ് 2019 ലെ മറ്റൊരു സർപ്രൈസ് ഹിറ്റാകുമെന്നതിൽ സംശയമില്ല..