ആവേശം നിറച്ച് ‘ഗല്ലി ബോയ്’; ട്രെയ്‌ലർ കാണാം..

January 10, 2019

രൺവീർ സിംഗ്, ആലിയ ഭട്ട് താരങ്ങൾ ഒന്നിക്കുന്ന സോയ അഖ്തര്‍ ചിത്രം, തെരുവിൽ നിന്നും പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജയിച്ച് ഉയർന്നു വരുന്ന ഒരു ഹിന്ദി റാപ്പറിന്റെ കഥയാണ് പറയുന്നത്. ‘നമ്മുടെ സമയം വരും’ എന്നർഥം വരുന്ന ‘അപ്നാ ടെെം ആയേഗാ’ എന്ന ടാഗ് ലെെനോട് കൂടിയാണ് ഗല്ലിബോയ് എത്തുന്നത്.

രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവർക്ക് പുറമെ, കൽകി കൊച്ച്ലിൻ, സിദ്ധാന്ത് ചതുർവേദി, വിജയ് വർമ, വിജയ് റാസ്, അമൃത സുഭാഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.