ഗംഗാ ദേവിയായി ഹേമമാലിനി; നൃത്തത്തിന് അഭിനന്ദനം
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് അഭിനേത്രിയും എംപിയുമായ ഹേമമാലിനിയുടെ നൃത്തം. ‘പ്രവാസി ഭാരതീയ ദിവസി’ൽ ആണ് 90 മിനിറ്റ് ദൈർഘ്യമുള്ള ഹേമമാലിനിയുടെ നൃത്തനാടകം അരങ്ങേറിയത്. നൃത്തത്തെ അഭിനന്ദിച്ചും നിരവധിപേർ രംഗത്തെത്തുന്നുണ്ട്.
‘അത്ഭുതം, അവിശ്വസനീയം’ എന്നാണ് ഹേമമാലിനിയുടെ നൃത്തത്തെ സുഷ്മ സ്വരാജ് വിശേഷിപ്പിച്ചത്. ഗംഗാനദിയുടെ ചരിത്രവും ഗംഗാനദി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും പ്രമേയമാക്കിക്കൊണ്ടാണ് നൃത്ത നാടകം അവതരിപ്പിച്ചത്. നൃത്തരംഗത്ത് ഗംഗാദേവിയുടെ വേഷത്തിലായിരുന്നു ഹേമമാലിനി.
അസിത് ദേശായി മകൻ അലാപ് ദേശായി എന്നിവർ ചേർന്നാണ് നൃത്തനാടകത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സുരേഷ് വാട്കർ, കവിതാ കൃഷ്ണമൂർത്തി ശങ്കർ മഹാദേവൻ, മിക സിംഗ് എന്നിവർ ചേർന്നാണ് ആലാപനം.
#WATCH Veteran actor & BJP MP Hema Malini performing at the 'Pravasi Bharatiya Diwas' in Varanasi. (22.01.2019) pic.twitter.com/akP9fVwHKv
— ANI UP (@ANINewsUP) January 23, 2019