​ഗം​ഗാ ദേവിയായി ഹേമമാലിനി; നൃത്തത്തിന് അഭിനന്ദനം

January 23, 2019

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് അഭിനേത്രിയും എംപിയുമായ ഹേമമാലിനിയുടെ നൃത്തം. ‘പ്രവാസി ഭാരതീയ ദിവസി’ൽ ആണ് 90 മിനിറ്റ് ദൈർഘ്യമുള്ള ഹേമമാലിനിയുടെ നൃത്തനാടകം അരങ്ങേറിയത്. നൃത്തത്തെ അഭിനന്ദിച്ചും നിരവധിപേർ രം​ഗത്തെത്തുന്നുണ്ട്.

‘അത്ഭുതം, അവിശ്വസനീയം’ എന്നാണ് ഹേമമാലിനിയുടെ നൃത്തത്തെ സുഷ്മ സ്വരാജ് വിശേഷിപ്പിച്ചത്. ​ഗം​ഗാനദിയുടെ ചരിത്രവും ​ഗം​ഗാനദി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളും പ്രമേയമാക്കിക്കൊണ്ടാണ് നൃത്ത നാടകം അവതരിപ്പിച്ചത്. നൃത്തരം​ഗത്ത് ​ഗം​ഗാദേവിയുടെ വേഷത്തിലായിരുന്നു ഹേമമാലിനി.

അസിത് ദേശായി മകൻ അലാപ് ദേശായി എന്നിവർ ചേർന്നാണ് നൃത്തനാടകത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്. സുരേഷ് വാട്കർ, കവിതാ കൃഷ്ണമൂർത്തി ശങ്കർ മഹാദേവൻ, മിക സിം​ഗ് എന്നിവർ ചേർന്നാണ് ആലാപനം.