‘അയാം സോറി അയ്യപ്പാ’; വൈറലായി പുതിയ വീഡിയോ ഗാനം..

January 3, 2019

‘കാസ്റ്റ് ലെസ് മ്യൂസിക്’ ബാന്റിന്റെ പുതിയ വീഡിയോ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പാ രഞ്ജിത്തിന്റെ നേതൃത്വത്തത്തിൽ നീലം കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാനം ഫെസ്റ്റിലാണ് ഈ ഗാനം ആലപിച്ചത്. ‘ഐ ആം സോറി അയ്യപ്പാ, നാ ഉള്ള വന്താ യെന്നപ്പാ…’ എന്ന വരി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ കേരളത്തിൽ ഉടനീളം നടന്നുകൊണ്ടിരിക്കുമ്പോൾ പുറത്തിറങ്ങിയ ഈ ഗാനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. വൈറലായ വീഡിയോ ഗാനം കാണാം..