ഐഎം വിജയന്‍ ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്ക്; ആദ്യ ചിത്രം ‘പാണ്ടി ജൂനിയേഴ്‌സ്’

January 27, 2019

കേരളത്തിന്റെ അഭിമാനമായ ഫുട്‌ബോള്‍ താരം ഐംഎം വിജയന്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ‘പാണ്ടി ജൂനിയേഴ്‌സ്’ എന്നാണ് ഐഎം വിജയന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര്. ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐഎം വിജയനും അരുണ്ട തോമസും ദീപു ദാമോദറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഐഎം വിജയന്‍ തന്നെയാണ് പുതിയ ചിത്രത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. ഫുട്‌ബോളിനെക്കുറിച്ചുള്ള കഥയാണ് പാണ്ടി ജൂനിയേഴ്‌സ്. കുട്ടികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നതും.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ‘നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ടൈറ്രില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. നവാഗതനായ ദീപക് ഡിയോണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.