ആവേശമുണർത്തി ‘ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’; ടീസര്‍ കാണാം..

January 13, 2019

ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്‌.ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ടിനി ടോം, ബിജു കുട്ടന്‍ തുടങ്ങി നിരവധി  താരങ്ങൾ അണിനിരക്കുന്നുണ്ട്.

രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍, നാദിര്‍ഷാ, അരുണ്‍ രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ കാണാം..