വീണ്ടും ‘ഒടിയൻ’ എത്തുന്നു, ‘ഇരവിലും പകലിലും ഒടിയൻ’; പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ

January 16, 2019

ഒടിയൻ എന്ന അത്ഭുത ശക്തിയെക്കുറിച്ച് മുത്തശ്ശിക്കഥകളിൽ കേട്ടുമറന്ന മലയാളികൾക്കിടയിലേക്ക് ഒടിയൻ പുനർജനിച്ച ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ സംവിധാനം ചെയ്ത ഒടിയൻ. എന്നാൽ വീണ്ടും ഒരു ഒടിയൻ വരുന്നതായി അറിയിച്ചിരിക്കുകയാണ് ലാലേട്ടൻ.

ഒടിയന്റെ മിത്തുകൾ പറയുന്ന ഡോക്യൂമെന്ററിയാണ് ഇരവിലും പകലിലും ഒടിയൻ എന്ന പേരിൽ പുറത്തിറങ്ങുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒടിയന്റെ കഥപറയുന്ന പുതിയ ചിത്രത്തിന്റെ വിവരം പങ്കുവെച്ചത്.

മോഹൻലാൽ നായകനായെത്തിയ വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.

Read also: ചരിത്രവും ഐതിഹ്യവും ജാലവിദ്യകളും ഇഴചേർത്ത് ഒരു ചിത്രം – ഒടിയൻ റിവ്യൂ വായിക്കം..

മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടിവിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഒടിയന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹരികൃഷ്ണനാണ്.