‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ന്റെ കഥയുമായി പ്രണവ്, ചിത്രം നിരാശപ്പെടുത്തില്ലെന്ന് സംവിധായകൻ, അക്ഷമരായി ആരാധകർ..

January 24, 2019

ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി വന്ന അച്ഛന് പിന്നാലെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി മകൻ പ്രണവ് മോഹൻലാൽ എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ‘ഇരുപത്തൊന്നാം നൂറ്റാണ്ട് നാളെ തിയേറ്ററുകളിൽ എത്തും.

രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രത്തിന് അമിത പ്രതീക്ഷ നൽകുന്നില്ലെന്നും, എന്നാൽ ചിത്രം നിങ്ങളെ നിരാശപെടുത്തില്ലെന്നും സംവിധായകൻ അരുൺ ഗോപി പറഞ്ഞു.

സര്‍ഫറിന്റെ വേഷത്തിലാണ് ചിത്രത്തിൽ  പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയത്.

നിരവധി സാഹസീക രംഗങ്ങളും ആക്ഷൻസും നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത..

Also readട്രെയിനിൽ തൂങ്ങിക്കിടന്ന് പ്രണവ്; വൈറലായ ചിത്രങ്ങൾ കാണാം

പേര് പോലെത്തന്നെ ആക്ഷൻ എന്റെർറ്റൈനെർ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രം ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ ടാഗ് ലൈനിലൂടെ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. അരുൺ ഗോപി സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്.