മലയാള സിനിമയുടെ ഹാസ്യരാജാവിന് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാലോകം..
January 5, 2019

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാൾ. ആശംസകൾ നേർന്ന് സിനിമാലോകവും കുടുംബവും. പ്രിയപ്പെട്ട അച്ഛന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് ജഗതിയുടെ മക്കളായ ശ്രീലക്ഷ്മിയും പാര്‍വതിയും. അച്ഛന്റെയും അമ്മയുടേയും ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് പാര്‍വതി അച്ഛന് ജന്മദിനാശംസകള് നേര്‍ന്നത്. മോഹൻലാൽ, നവ്യ നായർ തുടങ്ങി സിനിമ മേഖലയിലെ നിരവധി താരങ്ങളും ജഗതിക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തി.
മലയാള സിനിമ എന്നും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭയാണ് നടൻ ജഗതി ശ്രീകുമാർ. റോഡപകടത്തെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കുന്ന താരം മലയാള സിനിമയ്ക്ക് എന്നും മുതൽ കൂട്ടായിരുന്നു. താരത്തിന്റെ തിരിച്ചു വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം..