കിടിലന്‍ ഡാന്‍സുമായ് പുതുവര്‍ഷത്തെ വരവേറ്റ് കൊച്ചി മെട്രോ ജീവനക്കാര്‍; വീഡിയോ

January 2, 2019

പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി പുതിയൊരു വര്‍ഷംകൂടി വിരുന്നെത്തിയിരിക്കുന്നു. പുതുവര്‍ഷത്തെ ആഘോഷമാക്കുകയാണ് നാടും നഗരവുമല്ലാം. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് കൊച്ചി മെട്രോ ജീവനക്കാരുടെ പുതുവര്‍ഷ ആഘോഷം.

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായാണ് ജീവനക്കാര്‍ പുതുവര്‍ഷത്തെ വരവേറ്റത്. ആനന്ദനൃത്തത്തിന്റെ വീഡിയോയും ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം തന്നെ നിരവധി പേര്‍ വീഡിയോ പങ്കുവെച്ചു.

Read more: ക്രിക്കറ്റില്‍ മാത്രമല്ല അഭിനയത്തിലും തിളങ്ങി ധോണിയും പാണ്ഡ്യയും; വീഡിയോ കാണാം

‘പോയ വര്‍ഷം ഞങ്ങള്‍ക്കെല്ലാവര്‍ക്കും മനോഹരമായിരുന്നു. പിന്തിരിഞ്ഞ് നോക്കുമ്പോള്‍ നിങ്ങളോട് നന്ദി മാത്രമാണ് പറയാനുള്ളത്. നിങ്ങള്‍ക്ക് മികച്ച സേവനം നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജീവിതങ്ങളെ ബന്ധിപ്പിക്കുക, പാതകള്‍ കീഴടക്കുക, 2019 ലേക്ക് ഇതാ കൂടുതല്‍ യാത്രകള്‍’ എന്ന ചെറു കുറിപ്പും ചേര്‍ത്താണ് വീഡിയോ പങ്കുവെച്ചത്. കൊച്ചി മെട്രോയുടെ എംഡി എ.പി.എം മുഹമ്മദ് ഹനീഷ് മുതല്‍ സ്ഥാപനത്തിലെ പ്യൂണ്‍മാര്‍വരെയുള്ള ജീവനക്കാര്‍ ഈ അപൂര്‍വ്വ ഹാപ്പിനെസ് വീഡിയോയില്‍ അണിനിരന്നിട്ടുണ്ട്.