‘മേലെ കാവിൽ’ മനോഹര ഗാനവുമായി കുഞ്ചാക്കോ; ‘അള്ള് രാമേന്ദ്രനി’ലെ പുതിയ പാട്ട് കേൾക്കാം..

January 24, 2019

ഫെബ്രുവരി ഒന്നിന് തിയേറ്ററുകളിൽ എത്തുന്ന കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തിലെ രണ്ടാമത്തെ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മേലെ കാവിൽ എന്ന് തുടങ്ങുന്ന ഗാനം വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയതാണ്.

ആക്ഷനും കോമഡി രംഗങ്ങളുമൊക്കെ ഉൾപ്പെടുത്തിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ഒരല്പം കലിപ്പ് ലുക്കിലുള്ള കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസറുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബിലാഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീതം. സെന്‍ട്രല്‍ പിക്ചേഴ്സാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ചാന്ദ്‌നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി, കൃഷ്ണശങ്കര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.