സമൂഹ മാധ്യമങ്ങളിൽ തരംഗമായി ചന്ദ്രനിൽ സ്ഥലം വാങ്ങിയ മലയാളി…

January 30, 2019

ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെങ്കിലും ഉണ്ടാകുമെന്ന് പറയാറുണ്ട്. ഇപ്പോൾ ചന്ദ്രനിൽ സ്ഥലം വാങ്ങിയ മലയാളിയാണ് സമൂഹ മാധ്യമങ്ങളിൽ താരമാകുന്നത്. അതും ഒന്നും രണ്ടുമല്ല പത്ത് ഏക്കർ സ്ഥലമാണ് വാങ്ങിയിരിക്കുന്നത്.

കാസർഗോഡ് സ്വദേശിയായ മണികണ്ഠൻ മേലോത്ത് എന്ന പ്രവാസി മലയാളിയുടെ പേരിലാണ് ചന്ദ്രനിൽ പത്ത് ഏക്കർ സ്ഥലം. ചന്ദ്രനിൽ സ്ഥലം എടുത്ത ആദ്യ മലയാളി എന്ന പദവിയും ഇതോടെ ഈ കാസർഗോഡ് സ്വദേശി സ്വന്തമാക്കി. നാസയുടെ അതീനതയിലുള്ള ഈ സ്ഥലം വാങ്ങാനായി നിരവധി പേർ മണികണ്ഠനെ  സമീപിച്ചെങ്കിലും വിൽക്കാൻ  അദ്ദേഹം തയാറായില്ല.

പത്ത് വര്ഷം മുമ്പ് ആറു ലക്ഷം രൂപയ്ക്കാണ് മണികണ്ഠൻ ഈ സ്ഥലം വാങ്ങിയത്. പക്ഷെ ഈ സ്ഥലം ഒരിക്കലെങ്കിലും കാണാനുള്ള ഭാഗ്യം ഉണ്ടാകുമോയെന്നൊന്നും അദ്ദേഹത്തിനറിയില്ല…