വീണ്ടും ഒരു മണിരത്നം മാജിക്; ഒന്നിക്കുന്നത് വൻ താരനിര

January 29, 2019

സിനിമാലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന സംവിധായകനാണ് മണിരത്നം. മണിരത്‌നത്തിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള റിപ്പോട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു എന്നാതാണ് പുതിയ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ.

ഒരു നോവലിനെ ആസ്പദമാക്കി ചിത്രം നിർമ്മിക്കാൻ വർഷങ്ങൾക്ക്  മുമ്പേ മണിരത്നം തീരുമാനിച്ചിരുന്നു. എന്നാൽ അത് പിന്നീട് ഒഴിവാക്കുകയാണ് ചെയ്‌തത്‌. എന്നാൽ വീണ്ടും പഴയ സ്വപ്നം പൊടിതട്ടി എടുക്കുകയാണ് മണിരത്നം. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ച ചിത്രവുമായി മണിരത്നം വീണ്ടും എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്..ലൈക പ്രൊഡക്ഷന്‍സുമായി സഹകരിച്ച്‌ ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മണിരത്‌നം എന്നാണ് പുറത്തുവരുന്ന  റിപ്പോര്‍ട്ടുകള്‍.