‘ഫുട്‌ബോള്‍പ്രേമികളുടെ ശ്രദ്ധയ്ക്ക്’; വൈറല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മിഥുന്‍ മാനുവല്‍

January 4, 2019

അര്‍ജന്റീന ഫാന്‍സിന്റെ കഥയുമായി മിഥുന്‍ മാനുവല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്’. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുത്. അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകന്‍ ചെരുവിലിന്റെ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് എന്ന കഥയെ ആധാരമാക്കിയാണ് മിഥുന്‍ മാനുവല്‍ സിനിമ ഒരുക്കുന്നത്.

ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലും ചേര്‍ന്നാണ് തിരക്കഥ. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ട മിഥുന്‍ മാനുവലിന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഫുട്ബാള്‍ പ്രേമികളുടെ ശ്രദ്ധയ്ക്ക് ..! നിങ്ങള്‍ ലോകകപ്പ് കാലത്തു ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ വയ്ക്കുകയും കവലകളും ക്ലബ്ബ്കളും അലങ്കരിക്കുകയും ചെയ്യുന്ന ബ്രസീല്‍ , അര്ജന്റീന , ജര്‍മ്മനി തുടങ്ങിയ ഏതു രാജ്യത്തിന്റെ ഫാന്‍സും ആയിക്കോട്ടെ , നിങ്ങളുടെ നാട്ടിലെ ലോകകപ്പ് ഒരുക്കങ്ങള്‍ ഒരിക്കല്‍ കൂടി പുനഃ സൃഷ്ട്ടിക്കാന്‍ നിങ്ങള്‍ തയ്യാര്‍ ആണ് എങ്കില്‍, ക്യാമറയും മറ്റു സന്നാഹങ്ങളുമായി ഞങ്ങള്‍ എത്തുന്നതാണ് ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ‘അര്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’ എന്ന കേരളത്തിലെ ഫുട്ബാള്‍ ഫാന്‍സിന്റെ കഥ പറയുന്ന സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനായി ..!! കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കാണുന്ന നമ്പറുകളില്‍ വിളിക്കുക ..!! Football fans Please share and support ..!!
9447429698
9847086703