നാടൻ സൂപ്പർ ഹീറോയായി ടൊവിനോ; ‘മിന്നൽ മുരളി’ ഉടൻ..

January 22, 2019

മലയാളികളുടെ പ്രിയപ്പെട്ട ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചോത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചരിക്കുകയാണ് ടോവിനോ. ‘ഗോദ’യ്ക്ക് ശേഷം ടോവിനോയെ നായകനാക്കി ബേസിൽ തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ടോവിനോ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘മിന്നൽ മുരളി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്.

‘മിന്നൽ മുരളി’  ഒരു നാടൻ സൂപ്പർ ഹീറോ ചിത്രമാണ്. പുതിയ ചിത്രം നിർമ്മിക്കുന്നത് സോഫിയ പോൾ ആണ്.

ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

അങ്ങനെ ‘ഗോദ’ക്കു ശേഷം ഞാനും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു നാടൻ സൂപ്പർ ഹീറോ പടം ആണ്. ‘മിന്നൽ മുരളി’. സോഫിയ പോൾ ആണ് നിർമ്മാണം. കൂടുതൽ വിശേഷങ്ങൾ വഴിയേ വരുന്നുണ്ട്. കുറെ അധികം പണിയുണ്ട് ചെയ്തു തീർക്കാൻ. പക്ഷെ അധികം വൈകില്ല.