‘ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമാകട്ടെ’…ഇന്ന് ദേശീയ ബാലികാ ദിനം..

January 24, 2019

ദേശീയ ബാലികാ ദിനം …

സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭാര്യയാണ്, സഹോദരിയാണ്, മകളാണ്…. ഇന്ന് ജനുവരി 24, ദേശീയ ബാലികാ ദിനം. പെൺകുട്ടികൾ വീടിന്റെ ഐശ്വര്യമാണെന്നും ശാപമാണെന്നും വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകൾ… സ്വന്തം കുടുംബത്തിലെ സ്ത്രീയെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്നവർ തന്നെ അടുത്ത വീട്ടിലെ സ്ത്രീയെ കൊല്ലാനും തിന്നാനും പറയുന്ന കാലഘട്ടം..

ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലികാ ദിനമായി ആചരിക്കുന്നത്.. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവത്കരണം നടത്തുന്നതിന്റെയും ഭാഗമായാണ് ദേശീയ ബാലികാ ദിനമായി ജനുവരി 24 ആചരിക്കുന്നത്.

ഇന്ന് ഇന്ത്യ മുഴുവൻ പെൺകുട്ടികൾക്കായി ഒരു ദിനം മാറ്റിവെയ്ക്കുമ്പോൾ.. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്നും, ഓരോ പെൺകുട്ടിയെയും ബഹുമാനത്തോടെ കാണണമെന്നും പരസ്പരം ഓർത്തുവെയ്ക്കാം. ജനിച്ചു വീഴുന്ന ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമായി മാറട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ടും, ഒരു കുഞ്ഞിന്റെപോലും തുണി ഉരിയപ്പെടാൻ അനുവദിക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്തുകൊണ്ടും ദേശീയ ബാലിക ദിനം ആചരിക്കാം..