മരുന്ന് വാങ്ങാൻ വിജയ് സേതുപതി പണം നൽകിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു…

January 29, 2019

ആലപ്പുഴയിൽ വിജയ് സേതുപതിയുടെ സിനിമ ലൊക്കേഷനിൽ എത്തിയ വൃദ്ധയായ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ താരം പണം നൽകിയതിന്റെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിന് പിന്നാലെയാണ് ഏറെ ദുഖകരമായ ഒരു വാർത്ത വരുന്നത്. ലൊക്കേഷനിൽ നിന്നും കുഴഞ്ഞു വീണ ഈ സ്ത്രീ മരിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വർത്തകൾ. കാവാലം അച്ചാമ്മ എന്ന ഈ സ്ത്രീ കുട്ടനാട്ടിലും ആലപ്പുഴയിലും സ്ഥിരം കാണാറുള്ള സ്ത്രീ ആയിരുന്നു.

സിനിമയുടെ ലൊക്കേഷനില്‍വെച്ചായിരുന്നു സംഭവം. ചിത്രീകരണം കാണാനെത്തിയ പ്രായമായ ഒരു വൃദ്ധ വിജയ് സേതുപതിയുടെ അരികിലെത്തി. മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനേ.., എന്ന ആ അമ്മയുടെ സങ്കടംപറച്ചില്‍ വിജയ് സേതുപതി ഹൃദയംകൊണ്ട് കേട്ടു.

തന്റെ സഹായിയുടെ കൈയില്‍ നിന്നും മുഴുവൻ പണവും വാങ്ങി വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍ക്കുകയായിരുന്നു.. എന്നാൽ ഈ അമ്മ ലൊക്കേഷനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല.