‘പേരന്പി’നെ വാനോളം ഉയർത്തി സിനിമാലോകം; ഓഡിയോ ലോഞ്ച് വീഡിയോ കാണാം..

January 28, 2019

രാജ്യാന്തര ചലച്ചിത്രമേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പേരന്‍പ്. അടുത്ത മാസം ആദ്യം പ്രദർശത്തിനെത്തുന്ന മമ്മൂട്ടി ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ റിലീസിന്റെ മുന്നോടിയായി ഇന്നലെ ചിത്രത്തിന്റെ പ്രീമിയർ ഷോയും, ഓഡിയോ ലോഞ്ചും കൊച്ചി ലുലുമാളിൽ നടന്നിരുന്നു. സിനിമ താരങ്ങളടക്കം നിരവാധി ആളുകൾ ഇന്നലെ ചടങ്ങിന്  എത്തിയിരുന്നു.

ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ക്ലാസ്സ് ചിത്രത്തിന്റെ മാസ് ഓഡിയോ ലോഞ്ചിങ് എന്നാണ് പലരും ഇതിന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ചടങ്ങിനെത്തിയ താരങ്ങൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. താരനിബിഡമായ വീഡിയോ കാണാം..


49ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റുകളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് ‘പേരന്‍പ്’ രണ്ട് തവണ പ്രദര്‍ശിപ്പിച്ചിരുന്നു. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നി ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ പേരന്‍പിനെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്.