‘പേരന്പ്’ തിയേറ്ററുകളിലേക്ക്; വിതരണാവകാശം വിറ്റുപോയെന്ന് സംവിധായകൻ

മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ പേരന്പ് എന്ന ചിത്രം വാനോളം പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങങ്ങൾ അടുത്ത മാസം തിയേറ്ററുകളിൽ എത്തുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തിനും ചിത്രത്തിനും അഭിനന്ദന പ്രവാഹവുമായി നിരവധി സിനിമ പ്രേമികൾ എത്തിയിരുന്നു.
അതേസമയം ചിത്രത്തിന്റെ ‘പേരന്‍പി’ന്റെ തമിഴ്നാട് വിതരണാവകാശം വിറ്റുപോയി. ലൈറ്റ് വെയ്റ്റ് എന്ന കമ്പനിയാണ് വിതരണാവകാശം സ്വന്തമാക്കിയതെന്ന് സംവിധായകൻ റാം ട്വിറ്ററിലൂടെ അറിയിച്ചു. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും. ഓൺലൈൻ ടാക്സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്.
ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനായാണ് മമ്മൂട്ടി എത്തുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെയും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിൽ പറയുന്നത്. നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.
#Peranbu pic.twitter.com/ZLWheDS7e7
— Ram (@Director_Ram) 3 January 2019