പുജാരയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ…

January 3, 2019

പൂജാരയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ. ഓസ്‌ട്രേലിയയ്ക്കെതിരെയുള്ള നാലാം ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 4ന് 303 റണ്‍സ് എന്ന മികച്ച നിലയിലാണ് ഇന്ത്യ. സെഞ്ചുറി നേടിയ പുജാരയും അര്‍ധ സെഞ്ചുറി നേടിയ ഓപണര്‍ മായങ്ക അഗര്‍വാളുമാണ് ഇന്ത്യന്‍നിരയില്‍ ശോഭിച്ചത്.


ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെ എല്‍ രാഹുലാണ് മായങ്കിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രാഹുല്‍(9)തുടക്കത്തിലേ മടങ്ങി. എന്നാൽ വണ്‍ഡൗണായി എത്തിയ പൂജാരക്കൊപ്പം ഇന്ത്യയ്ക്ക് മികച്ച അടിത്തറയിട്ട മായങ്ക് നഥാന്‍ ലിയോണിനെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ 77 റണ്‍സെടുത്ത് പുറത്തായി. എന്നാൽ കളിക്കളത്തിൽ എത്തിയ വീരാട് കോഹ്‌ലിക്കും മികച്ച സ്കോർ നേടാൻ സാധിക്കാതെ പുറത്ത് പോകേണ്ടിവന്നു.