കേരളത്തിൽ വെള്ളപൊക്കം ഉണ്ടാക്കിയത് ടൊവിനോ, അതും പ്രശസ്തിക്ക് വേണ്ടി ..; ടൊവിനോയെ പൊട്ടിചിരിപ്പിച്ച് പിഷാരടി, വീഡിയോ കാണാം..

January 31, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് യുവനടൻ ടോവിനോ തോമസ്. അഭിനയിച്ച ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. അഭിനയ മികവ് ഒന്നുകൊണ്ട് മാത്രമല്ല താരം ആരാധകരുടെ പ്രിയപ്പെട്ടവനായി  മാറുന്നത് പൊതുസമൂഹത്തോടുള്ള താരത്തിന്റെ ഇടപെടൽ മൂലം കൊണ്ടുകൂടിയാണ്.

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് കയ്യും മെയ്യും മറന്ന് താങ്ങായി ടോവിനോ എത്തിയത് ഏറെ ആരാധക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ടോവിനോയുടെ ഈ സത്പ്രവർത്തി പ്രശസ്തിക്കും സിനിമാ പ്രമോഷനും വേണ്ടിയാണെന്ന രീതിയിലും വിമർശനങ്ങൾ ഉയർന്നിരുന്നു..

അതേസമയം പ്രളയകാലത്തെ ടോവിനോയുടെ ഇടപെടലിനെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചിരിക്കുകയാണ് നടനും കലാകാരനുമായ രമേശ് പിഷാരടി. ഇരുവരും ഒന്നിച്ചുള്ള വേദിയിൽ പിഷാരടി ടോവിനോയോട് ചോദിക്കുന്ന ചോദ്യം കേട്ട് തരാം പൊട്ടിച്ചിരിക്കുന്നത് കാണാം. ഈ വീഡിയോയാണ് സമൂഹ മാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

പ്രശസ്തിക്ക് വേണ്ടി ടോവിനോ ആണ് പ്രളയം ഉണ്ടാക്കിയതെന്ന് പോലും പലരും പറഞ്ഞേക്കുമെന്ന് പിഷാരടി പറഞ്ഞപ്പോൾ അത് കേട്ട് ടോവിനോ പോലും പൊട്ടിചിരിച്ചുപോയി. വൈറലായ വീഡിയോ കാണാം..