രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി കേരളം…

January 17, 2019

രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി കേരളം സെമിയിലേക്ക്.. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പിച്ചാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചത്. ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയാണ് ഗുജറാത്തിനെ തകര്‍ക്കാൻ മുൻ പന്തിയിൽ നിന്നത്..

ഒന്നാം ഇന്നിങ്സിൽ 33 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 37 റൺസെടുത്ത് കേരളത്തിന്റെ ടോപ് സ്കോററായി ബേസിൽ തമ്പി. സന്ദീപ് വാരിയർ രണ്ടാം ഇന്നിംഗ്‌സിൽ നാല് വിക്കറ്റ് വീഴ്ത്തി. മൽസരത്തിലാകെ ബേസിലും സന്ദീപും എട്ടു വിക്കറ്റ് വീതം സ്വന്തമാക്കി.