റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം
ഇന്ത്യ ഇന്ന്, ജനുവരി 26-നു റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കനത്ത സുരക്ഷയോടെയാണ് ആഘോഷം. ഡല്‍ഹിയില്‍ രാവിലെ 9.50 നു വിജയ് ചൗക്കില്‍ നിന്നും റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. രാജ്പാഥ്, തിലക് മാര്‍ഗ്, ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗ്, നേതാജി സുഭാഷ് മാര്‍ഗ് വഴി ചെങ്കോട്ടയിലേക്കായിരിക്കും പരേഡ് നീങ്ങുക. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണു മുഖ്യഅതിഥി.
ഇതിനുപുറമെ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാന മന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി സീതാരാമന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. കനത്ത സുരക്ഷയാണ് പരേഡിനോട് അനുബന്ധിച്ച് സജ്ജമാക്കിയിരിക്കുന്നത്. ഏകദേശം 25,000 സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സൈനിക ശക്തി വിളിച്ചോതുന്ന ആയുധങ്ങളുടെ പ്രദര്‍ശനം, യുദ്ധ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍, വിവിധ കലാരൂപങ്ങള്‍, സേനാവിഭാഗങ്ങളുടെ മാര്‍ച്ച് തുടങ്ങിയവയാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യ ആകര്‍ഷണം.