താളപ്പെരുമയില്‍ ‘സര്‍വ്വം താളമയം’; ട്രെയ്‌ലർ പങ്കുവെച്ച് ധനുഷ്…

January 28, 2019

രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘സർവ്വം താളമയ’ത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ച് ധനുഷ്.  ജി വി പ്രകാശ് നായകനായി എത്തുന്ന  ചിത്രം സംഗീതത്തിന് പ്രാധാന്യം നൽകുന്നതാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്മാനാണ്.

പതിനെട്ട് വർഷങ്ങള്ക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന രാജീവ് മേനോന്റെ അവസാന ചിത്രം ‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം രാജീവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.

‘എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം സർവ്വം താളമയത്തിന്റെ ടീസർ നേരത്തെ മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. നിങ്ങൾ ഇത് ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇതാ കണ്ടോളൂ’ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ടീസർ ട്വിറ്ററിൽ പങ്കുവെച്ചത്.