ലോകയുവജനസമ്മേളനം: ശ്രദ്ധേയമായി കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡ്: വീഡിയോ
January 29, 2019

പനാമയില്വെച്ചു നടന്ന ലോകയുവജന സമ്മേളനത്തില്‍ കൈയടി നേടിയത് ഒരുകൂട്ടം കന്യാസ്ത്രീകളാണ്. യുവജനസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ കന്യാസ്ത്രീകളുടെ മ്യൂസിക് ബാന്‍ഡിന്റെ പ്രകടനത്തിനുമുന്നില്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി.
ദ് സിസ്റ്റേഴ്സ് ഓഫ് സിയര്‍വാസ് എന്ന പതിനൊന്ന് പേരടങ്ങുന്ന കന്യാസ്ത്രീകളുടെ സംഘമാണ് മ്യൂസിക് ബാന്‍ഡിന് നേതൃത്വം നല്‍കിയത്. അവതരണത്തിലെ മികവുകൊണ്ടും ആലപാന ഭംഗികൊണ്ടുമെല്ലാം ഇവരുടെ പ്രകടനം ശ്രദ്ധേയമായി. 2014-ലാണ് ഈ ബാന്‍ഡ് രൂപംകൊണ്ടത്.