കിവീസിനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യൻ പെൺപട; സെഞ്ചുറി മികവിൽ സ്‌മൃതി

January 25, 2019

ഇന്ത്യ-ന്യൂസീലന്‍ഡ് വനിതകളുടെ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റ് ജയം. സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യൻ പെൺപട ന്യൂസിലന്‍ഡിനെ തകർത്തെറിഞ്ഞത്. ടോസ് നേടി ബൗളിംഗ്  തിരഞ്ഞെടുത്ത് കളത്തിലിറങ്ങിയ ഇന്ത്യ കിവീസിനെ എറിഞ്ഞ് വീഴ്ത്തി.

193 റണ്‍സ് വിജയലക്ഷ്യവുമായി ഓപ്പണര്‍ സമൃതി മന്ദാനയുടെ സെഞ്ചുറി മികവില്‍ 33 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു ഇന്ത്യൻ പെൺപട. മന്ദാനയ്ക്ക് പുറമെ ജമീമ റോഡ്രിഗസ് 81 റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 48. 4 ഓവറില്‍ 192 റണ്‍സിന് പുറത്തായി. എന്നാൽ കളിയിൽ ജയിക്കാൻ മൂന്ന് റൺസ് മാത്രം വേണ്ടപ്പോഴാണ് സ്‌മൃതി പുറത്താകുന്നത്.

മൂന്നു വിക്കറ്റുകള്‍ വീതം നേടിയ എക്ത ബിഷ്ടും പൂനം യാദവും ചേര്‍ന്നാണ് കിവീസിനെ 192-ല്‍ ഒതുക്കിയത്. ദീപ്തി ശര്‍മ രണ്ടു വിക്കറ്റെടുത്തു. ഈ ജയത്തോടെ പരമ്പരയിൽ ഇന്ത്യ ഇന്ത്യ 1-0 ന് മുന്നിലെത്തി.