എരിയുന്ന അടുപ്പിനരികെയിരുന്ന് ആ അമ്മ പാടി, അഴലിന്റെ ആഴങ്ങളില്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

January 31, 2019

മകന്റെ നിര്‍ബന്ധത്തിനുമുന്നില്‍ വഴങ്ങി ഒരു അമ്മ പാടിയ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകനുവേണ്ടിയാണ് ഈ അമ്മ പാടിയതെങ്കിലും സോഷ്യല്‍മീഡിയ ഒന്നടങ്കം ഈ അമ്മപ്പാട്ട് ആസ്വദിക്കുകയാണ്. നിരവധി പേരാണ് മനോഹരമായ ഈ ഗാനാലാപനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.

മുറ്റത്തെ അടുപ്പില്‍ വെള്ളം ചൂടാക്കുന്നതിനിടെയാണ് ഒരു പാട്ട് പാടാന്‍ മകന്‍ അമ്മയോട് ആവശ്യപ്പെട്ടത്. ആദ്യം മടികാണിച്ചെങ്കിലും പിന്നീട് പാടാന്‍ തയാറാവുകയായിരുന്നു അമ്മ. അഴലിന്റെ ആഴങ്ങളില്‍ എന്നു തുടങ്ങുന്ന ഗാനമാണ് ഈ അമ്മ ആലപിച്ചത്.

പാട്ടിനിടയ്ക്ക് ‘മതി ചെറുക്കാ ഇനി പാടിയാല്‍ ഞാന്‍ കരഞ്ഞുപോകുമെന്നും അമ്മ പറയുന്നുണ്ട്. ഈ പാട്ടൊക്കെ ഓരോ ജീവിതമാണെന്നും ജീവിതത്തില്‍ ആരെയും ചതിക്കരുതെന്നും പാട്ടിനിടെ അമ്മ പറയുന്നു. പാട്ടിനൊപ്പമുള്ള അമ്മയുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.