അധോലോക കുടുംബത്തിന്റെ കഥപറഞ്ഞ് ‘ഗാംബിനോസ്’; ചിത്രം തിയേറ്ററുകളിലേക്ക്

January 8, 2019

അമേരിക്കയിൽ താമസമാക്കിയ ഒരു ഇറ്റാലിയൻ കുടുംബമാണ് ഗാംബിനോസ്… ഈ ഭീകര കുടുംബത്തെ അമേരിക്കയിലെ പോലീസ് പോലും ഭയപ്പെട്ടിരുന്നു. ഈ കുടുംബത്തിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ‘ദി ഗാംബിനോസ്’. നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും.

ഭരണകൂടത്തിനും പോലീസിനും നിരന്തരം ഭീഷണി ആയിരുന്ന കുടുംബത്തെക്കുറിച്ചുള്ള ചിത്രം നിർമ്മിക്കുന്നത് ഓസ്‌ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൽബൻ കൃഷ്ണയാണ്. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് വിഷ്ണു വിനയനാണ്. ചിത്രത്തിൽ വിഷ്ണുവിന്റെ നായികയായി വേഷമിടുന്നത് നീരജയാണ്. ചിത്രത്തിൽ ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും വേഷമിടുന്നുണ്ട്..

സമ്പത്ത് രാജ്, ശ്രീജിത്ത് രവി, സാലു കെ ജോര്‍ജ്, സിജോയ് വര്‍ഗീസ്, മുസ്തഫ, നീരജ, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന  കഥാപാത്രങ്ങളായെത്തുന്നുണ്ട്.

.