മഞ്ഞു വീഴ്ചക്കിടയിൽ ഒരു ഡാൻസ് പരിശീലനം; വൈറൽ വീഡിയോ കാണാം..

January 28, 2019

നല്ല മഞ്ഞുവീഴുന്ന തണുപ്പിൽ മൂടി പുതച്ച് കിടക്കാൻ ഇഷ്ടപെടുന്നവരാണ് നമ്മൾ. തണുപ്പിൽ ഡാൻസ് കളിക്കുന്നതുപോയിട്ട് പുറത്ത് ഇറങ്ങുന്നത് പോലും ആലോചിക്കാൻ കഴിയാത്തവരുടെ മുന്നിലാണ് പാന്റ്സ് മാത്രം ധരിച്ച് നൃത്തചുവടുകളുമായിഎത്തിയ ഉത്തരാഖണ്ഡിലെ ഔലിയിൽ നിന്നുള്ള ഇൻഡോ ടിബറ്റൻ പൊലീസിന്റെ വീഡിയോ വൈറലായിരിക്കുന്നത്.

മഞ്ഞു വീഴുന്ന കൊടുംതണുപ്പിൽ നൃത്തച്ചുവടുകളുമായി എത്തിയ ഇൻഡോ ടിബറ്റൻ പൊലീസാണ്  ഇപ്പോൾ സോഷ്യൽ മീഡിയയിലെയും ചർച്ചാവിഷയം. പാന്റസ് മാത്രം ധരിച്ച് സേനാംഗങ്ങളുടെ പരിശീലനമാണ് വിഡിയോയിൽ കാണുന്നത്. വൈറലായ മഞ്ഞു ഡാൻസ് വീഡിയോ കാണാം..