നൊസ്റ്റാള്‍ജിക് അനുഭവങ്ങളുമായി ഒരു സിനിമ ‘ടോട്ടല്‍ ധമാല്‍’…

January 18, 2019

ആരാധകരെ ആവേശത്തിലാഴ്ത്താൻ നൊസ്റ്റാള്‍ജിക് അനുഭവങ്ങളുമായി ഒരുങ്ങുന്ന സിനിമയാണ് ടോട്ടല്‍ ധമാല്‍. ഒരിടവേളയ്‍ക്ക് ശേഷം അജയ് ദേവ്ഗണും മാധുരി ദീക്ഷിത്തുമൊക്കെ വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയോടെയാണ് ‘ടോട്ടല്‍ ധമാല്‍’ ഒരുങ്ങുന്നത്. ഇന്ദ്രകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ചിത്രമായിട്ടായിരിക്കും ടോട്ടല്‍ ധമാല്‍ ഒരുക്കുക.

അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയിലര്‍ 21ന് പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.